vayanasala

കളമശേരി: മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയിൽ പി.കൃഷ്ണപിള്ളയുടെ കൃതികൾ ചർച്ച ചെയ്തു. വായനശാല പ്രസിഡന്റ് ഡി. ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഫാക്ട് സ്കൂൾ റിട്ട. അദ്ധ്യാപകനും ഗ്രന്ഥകർത്താവുമായ കെ. ആർ. മാധവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കൂടൽ ശോഭൻ, സെക്രട്ടറി കെ. എച്ച്. സുരേഷ്, കെ. കെ. മധു എന്നിവർ സംസാരിച്ചു.