പള്ളുരുത്തി: തെരുവുനായയുടെ കടിയേറ്റ് യുവാവ് ആശുപത്രിയിൽ. പെരുമ്പടപ്പ് സുരേന്ദ്രൻ ലൈൻ റോഡിൽ താമസിക്കുന്ന അശ്വിനാണ് (19) നായയുടെ കടിയേറ്റത്. ചൊവാഴ്ച്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കൂട്ടം കൂടി നടന്ന നായകളിൽ ഒരെണ്ണം ഓടി വന്ന് അശ്വിനെ കടിക്കുകയായിരുന്നു. അശ്വിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് റസിസന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.