ഗുരുവായൂർ: ഷൺമുഖപ്രിയ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സമ്പൂർണ അഷ്ടപദി മഹാസമർപ്പണം ഞായറാഴ്ച വൈകിട്ട് മൂന്ന് മുതൽ ആറ് വരെ ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടക്കും. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചേർന്ന് ദീപം തെളിക്കും. 500ലേറെ പേർ അഷ്ടപദി സമർപ്പണത്തിൽ പങ്കെടുക്കും. അഷ്ടപദി സമർപ്പണ വേളയിൽ വേദിയിൽ നൃത്താവിഷ്‌കാരവും അരങ്ങേറും. അഷ്ടപദി സമർപ്പണത്തിന് അനുരാധ മഹേഷും നൃത്താവതരണത്തിന് അനുപമ വർമയും നേതൃത്വം നൽകും. കോ ഓർഡിനേറ്റർ കെ.മനോഹരൻ, അനുരാധ മഹേഷ്, അനുപമ വർമ, വി.എസ്.സുനീവ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.