മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികൾക്കും ലൈബ്രറി പ്രവർത്തകർക്കും ആയുഷ്ഗ്രാം മിഷന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഗവ. ആയുർവേദ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. ആർ. ജിൻഷ ആയുർവേദ ബോധവത്കരണ ക്ലാസെടുത്തു. ഇതുസംബന്ധിച്ച് ആയുഷ്ഗ്രാം മിഷൻ തയ്യാറാക്കിയ കൈപ്പുസ്തകം താലൂക്കിലെ 73 ലൈബ്രറികൾക്കും സൗജന്യമായി നൽകി. പണ്ടപ്പിള്ളി നാഷണൽ ലൈബ്രറി പ്രസിഡന്റ് ടോമിവള്ളമറ്റത്തിന് കൈമാറി കൈപ്പുസ്തക വിതരണവും ഡോ. ജിൻഷ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനായി. ജില്ലാ എക്സിക്യുട്ടീവ് മെമ്പർ എം.ആർ. പ്രഭാകരൻ, താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി, കെ. മോഹനൻ, പി.ജി. പ്രദീപ് കുമാർ, എം.എ. എൽദോസ് , ജയ്സൺ കക്കാട് എന്നിവർ സംസാരിച്ചു.
-