sreehari-

നെടുമ്പാശേരി: ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ചാലക്കുടി കൊരട്ടി കട്ടപ്പുറം എളാട്ട് കൃഷ്ണൻകുട്ടിയുടെ മകൻ ശ്രീഹരി (27) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 12 മണിയോടെ ദേശീയപാതയിൽ പറമ്പയം പാലത്തിനു സമീപമായിരുന്നു അപകടം. സ്കൂട്ടറിൽ നിന്ന് റോഡിൽ തെറിച്ചു വീണ ശ്രീഹരിയുടെ ദേഹത്ത് ലോറി കയറി. ഇരു വാഹനങ്ങളും ആലുവ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. ശ്രീഹരി ലോറി ഡ്രൈവർ ആണ്. സുഹൃത്തിന്റെ സ്കൂട്ടറിൽ ആലുവയ്ക്ക് പോവുകയായിരുന്നു. സംസ്കാരം നടത്തി. അവിവാഹിതനാണ്. മാതാവ്: ഉഷ. സഹോദരി: കൃഷ്ണപ്രിയ.