നെടുമ്പാശേരി: വ്യക്തി വൈരാഗ്യം തീർക്കാൻ കൃഷിയിടത്തിൽ കയറി 60 വാഴകൾ വെട്ടിനശിപ്പിച്ചയാൾ അറസ്റ്റിൽ. കുന്നുകര അമ്മണത്തു പള്ളം മാട്ടപ്പുറത്ത് സനൂപിനെയാണ് (28) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മണത്തുപള്ളത്ത് വേലായുധൻ പാട്ടത്തിനെടുത്ത ഭൂമിയിൽ കുലച്ചു നിന്നിരുന്ന റോബസ്റ്റ് വാഴകളാണ് വെട്ടി നശിപ്പിച്ചത്.