കൊച്ചി: ജനതാ ലേബർ യൂണിയൻ (ജെ.എൽ.യു) എറണാകുളം ജില്ലാ കമ്മിറ്റി 27ന് രാവിലെ പതിനൊന്നിന് നോർത്ത് റെയിൽവേ സ്റ്റേഷന്റെ മുൻവശത്തെ ക്ലാസിക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അറിയിച്ചു. ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ ഉദ്ഘാടനം ചെയ്യും.