ph
ഇലകൾ കൊഴിഞ്ഞ് ശിഖരങ്ങൾ ഉണങ്ങി നിൽക്കുന്ന ജോസഫ് കോനുക്കുടിയുടെ തോട്ടത്തിലെ ജാതി മരങ്ങൾ

കാലടി: കനത്ത മഴയിൽ ജാതിമരത്തിന്റെ ഇലയും പൂവും കൊഴിഞ്ഞു പോയതോടെ കാലടി മേഖലയിലെ കർഷകർ പ്രതിസന്ധിയിലായി. നവംബർ വരെ കിട്ടേണ്ട വിളവാണ് കാലാവസ്ഥാ മാറ്റം കൊണ്ട് നഷ്ടമായത്. തോട്ടവിളയായും പുരയിട കൃഷിയായും കർഷകകരുടെ പോക്കറ്റ് നിറച്ചിരുന്ന ജാതിമരങ്ങളാണ് കരിഞ്ഞുണങ്ങി നിൽക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു. ജാതി മരങ്ങൾ ഇലകളെല്ലാം കൊഴിഞ്ഞ് ശിഖരങ്ങൾ കരിഞ്ഞുണങ്ങിയ നിലയിലാണിപ്പോൾ. ഈ മേഖലയിൽ മാത്രം ഏകദേശം 2 ലക്ഷത്തിന് മുകളിൽ ജാതിമരങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ. ഇതിൽ അധികം മരങ്ങളും നശിച്ച അവസ്ഥയിലാണ്.

പ്രത്യേകതരം ഫംഗസാണ് ഇല കൊഴിച്ചിലിന് കാരണമെന്ന് കാർഷിക സർവകലാശാല അധികൃതരുടെ വിശദീകരണം.

നീലീശ്വരം, മലയാറ്റൂർ, കാഞ്ഞൂർ, കാലടി, മഞ്ഞപ്ര, ശ്രീമൂലനഗര ഭാഗങ്ങളിലാണ് രൂക്ഷമായ കൃഷിനാശം

മഴക്കാലത്തിനു മുൻപ് ബോർഡോ മിശ്രിതം കൃത്യമായ അനുപാതത്തിൽ തളിയ്ക്കുന്ന തോട്ടങ്ങളിൽ ഫംഗൽ ബാധ ഉണ്ടാകുന്നില്ല. കുമിൾനാശിനിക്ക് നല്ല ചെലവു വരുന്നുണ്ട്. സർക്കാർ ഇക്കാര്യത്തിൽ സംയോജിക പദ്ധതികൾ ആവിഷ്കരിക്കുന്നില്ല.

വർഗീസ് പുണേലി

ജാതി വ്യാപാരി

നീലീശ്വരം

മഴ അധികമായി പെയ്തത് ജാതിക്ക വിളവിനെ ബാധിച്ചു. വിളവ് വൻതോതിൽ കൊഴിഞ്ഞു പോയതിനാൽ ഉത്പാദനത്തിൽ ഇടിവുണ്ടായി. കയറ്റുമതിയിലും തിരിച്ചടിയുണ്ടായി

ബാലാനന്ദൻ

ജാതി മൊത്തവ്യാപാരി

കാലടി

എക്കാലവും വിളവ് നൽകുന്ന കൃഷിയാണിത്. എന്നാൽ കായ്കൾ കൊഴിഞ്ഞുപോയതോടെ വരുമാനം

ഇല്ലാതായി. കാര്യമായ വിളവുമില്ല, വില സംരക്ഷണവുമില്ല.

ജോസഫ് കോനുക്കുടി

കർഷകൻ

നീലീശ്വരം