കാക്കനാട്: തകർന്നുകിടക്കുന്ന വെണ്ണല- പാലച്ചുവട്- തുതിയൂർ റോഡ് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തൃക്കാക്കര മണ്ഡലം പാലച്ചുവട് എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി സി.കെ. ബിനുമോൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. നേതാവ് എം.സി. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. പാലച്ചുവട് എരിയ പ്രസിഡന്റ് സുനിൽ ഗോപാലൻ അദ്ധ്യക്ഷനായി. ബീന, സി.ബി. അനിൽകുമാർ, ഉണ്ണിക്കൃഷ്ണൻ, എൻ.ആർ. സുധാകരൻ, ബിജേഷ്‌കുമാർ, ജേക്കബ് മാണി, റോബിൻ, സജീവൻ കരിമക്കാട്, രമേശൻ തുടങ്ങിയവർ സംസാരിച്ചു.