kalolsavam
കോതമംഗലം മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ആന്റണി ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാർത്ഥികളുടെ കലോത്സവം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അദ്ധ്യക്ഷയായി. കെ.എ. നൗഷാദ്, നിഷ ഡേവീസ്, അഡ്വ. ജോസ് വർഗീസ്, ബിൻസി തങ്കച്ചൻ, പി.ആർ. ഉണ്ണിക്കൃഷ്ണൻ, അഡ്വ. ഷിബു കുര്യാക്കോസ്, കെ.എ. ഷിനു, സിജോ വർഗീസ്, മിനി ബെന്നി, ജൂബി പ്രതീഷ്, റോസിലി ഷിബു, ഭാനുമതി രാജു, സിന്ധു ജിജോ, സി. ശ്രീചിത്ത്, രമ്യ വിനോദ്, വി. ബിന്ധ്യ തുടങ്ങിയവർ സംസാരിച്ചു. കലോത്സവത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി.