കാക്കനാട്: കയറ്റുമതി മേഖലയിലെ സംരംഭകരുടെ ഉന്നമനം ലക്ഷ്യമിട്ട് കാക്കനാട് രാജഗിരി ബിസിനസ് സ്‌കൂളും എം.എസ്.എം.ഇ ഡെവലപ്പ്മെന്റ് ആൻഡ് ഫെസിലിറ്റേഷന്‍ ഓഫീസിന്റെയും നേതൃത്വത്തിൽ ശില്‍പശാല സംഘടിപ്പിച്ചു. വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ ബാലഗോപാൽ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഐ.ഇ.ടി.എസ് ജോയിന്റ് ഡയറക്ടർ ആൻഡ് ഓഫീസ് മേധാവി ജി.എസ്. പ്രകാശ് അദ്ധ്യക്ഷനായി. എം.എസ് അഗാപ്പേ ഡയഗ്നോസ്റ്റിക് എം.ഡി തോമസ് ജോൺ മുഖ്യാതിഥിയായിരുന്നു. യു.സി. ലചിതമോൾ, ഡോ. എയ്ഞ്ചല സൂസൻ മാത്യു, ഫാ.ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.