കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫാക്ടിന്റെയും ഓടക്കാലി അഗ്രികൾച്ചറൽ റിസർച്ച് സെന്ററിന്റെയും സഹകരണത്തോടെ മണ്ണിന്റെ ആരോഗ്യവും പോഷക പരിപാലനവും എന്ന വിഷയത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡയാന നോബി അദ്ധ്യക്ഷയായി. ജോമി തെക്കേക്കര, ജെയിംസ് കോറമ്പേൽ, ആനീസ് ഫ്രാൻസിസ്, നിസാമോൾ ഇസ്മായിൽ, ടി.കെ. കുഞ്ഞുമോൻ, പ്രിയാമോൾ തോമസ്, എം.എസ്. പ്രതീപ്, പ്രകാശ് സി. കുരട്ടി, ഡോ. കെ. തങ്കമണി, നഹിമുൽ മഷൂദ്, തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ഇനം വളങ്ങളുടെയും കാർഷിക യന്ത്രങ്ങളുടെയും പ്രദർശനവും നടന്നു.