ആലുവ: കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബുകൾ കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, കേരള കലാമണ്ഡലം അസി. പ്രൊഫസർ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ 'ചിറകുകൾ" ഡിജിറ്റൽ പത്രം ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ പ്രകാശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്നേഹ മോഹൻ, പി.ടി.എ പ്രസിഡന്റ് കെ.പി. സതീഷ്, ഹെഡ്മിസ്ട്രസ് സിനിമോൾ, പ്രിൻസി ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.