maveli

കൊച്ചി: സ്റ്റാലിയൻസ് ഇന്റർനാഷണലും ഓൾ കേരള കിൻഡർ ഗാർട്ടൻ ആൻഡ് പ്രീ സ്കൂൾ അസോസിയേഷനും സംയുക്തമായി 30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കുട്ടികൾക്കുവേണ്ടി, 'പൂവിളി 2015' തിരുവോണ മത്സരം സംഘടിപ്പിക്കും. 150 കുഞ്ഞു മഹാബലി മന്നന്മാരുടെ ഫാഷൻ പരേഡും ഓണപ്പാട്ട് മത്സരവുമാണ് ഒരുക്കിയിരിക്കുന്നത്. താത്പര്യമുള്ള കിന്റർ ഗാർട്ടൻ വിദ്യാർത്ഥികൾ 9747735352, എൽ.പി/ യു.പി./ എച്ച്.എസ് വിഭാഗം 8891124580, 9447741733 എന്നീ നമ്പരുകളിൽ 28ന് വൈകിട്ട് 5വരെ പേര് രജിസ്റ്റർ ചെയ്യണം. ഡോ. കെന്നത്ത് മാർക്ക്, സി.എ. സെബി റാഫേൽ, ജോയ് പുളിമൂട്ടിൽ, പ്രൊഫ. സോബി സെബാസ്റ്റ്യൻ, മായ അയ്യർ, വി.എം. രാജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.