sneha
കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം സംഘടിപ്പിച്ച ലോക കൊതുക് ദിനാചരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്നേഹ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം സംഘടിപ്പിച്ച ലോക കൊതുക് ദിനാചരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്നേഹ മോഹനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സാജു മത്തായി അദ്ധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ് മലേറിയ ബോധവത്കരണ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ഹിത ജയകുമാർ, പ്രൊവിഷ്യൽ സുപ്പീരിയർ സിസ്റ്റർ ദിവ്യ എം.എസ്.ജെ, സിസ്റ്റർ ഡെല്ല എം.എസ്.ജെ എന്നിവർ പ്രസംഗിച്ചു. ആശാ പ്രവർത്തക ബീന ബാബുവിനെ ആദരിച്ചു.