siju

കൊച്ചി: പൊയട്രി ഫൗണ്ടേഷന്റെ ഖലീൽ ജിബ്രാൻ പുരസ്‌കാരത്തിന് പ്രവാസിയായ സിജു ജേക്കബിന്റെ 'പ്രണയാദരങ്ങളോടെ" അർഹമായി. 33,333 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം 30ന് ഉദയംപേരൂർ എസ്.എൻ.ഡി.പി സ്‌കൂളിൽ ചേരുന്ന ചടങ്ങിൽ ഡോ.കെ.ജി. പൗലോസ് സമ്മാനിക്കും.

എഴുത്തുകാരൻ ഡോ. മുഞ്ഞിനാട് പത്മകുമാർ അദ്ധ്യക്ഷനും തിരുവല്ല മാർത്തോമ കോളേജ് മലയാളം വിഭാഗം അദ്ധ്യക്ഷ ഡോ. ഷൈനി തോമസ്, പൊയട്രി ഫൗണ്ടേഷൻ ചെയർമാൻ അജികുമാർ നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.

പ്രത്യേക ജൂറി പുരസ്‌കാരത്തിന് രാധാകൃഷ്ണൻ എടച്ചേരിയുടെ ചിത്രശലഭങ്ങളുടെ ഓട്ടോഗ്രാഫ്, ഡോ. ആർഷ എം. ദേവിന്റെ ജിബ്രാൻ പാടുകയാണ് എന്നീ കൃതികളും തിരഞ്ഞെടുത്തു.