jc
ജോയിന്റ് കൗൺസിൽ പ്രതിഷേധമാർച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തിലൂടെ ജീവനക്കാർക്കുണ്ടായ നഷ്ടങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കണമെന്ന് ആവശ്യപെട്ട് ജോയിന്റ് കൗൺസിൽ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് പ്രതിഷേധമാർച്ച് നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എസ്. സതീഷ്‌കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എ. അനീഷ്, ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, പി.എ. രാജീവ്‌, കെ.കെ. ശ്രീജേഷ്, കെ.പി. പോൾ, ബ്രഹ്മഗോപൻ, സുഭാഷ് മാത്യു, സന്ധ്യ രാജി തുടങ്ങിയവർ സംസാരിച്ചു.