കാലടി: കാലടി കുറ്റിലക്കരയിൽ ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്തി. കുറ്റിലക്കര തൂമ്പാലൻവീട്ടീൽ പരേതനായ ദേവസിയുടെ മകൻ ടി.ഡി. ജോസാണ് (55) മരിച്ചത്.
ഇന്നലെ രാവിലെ മുതൽ ജോസിനെ കാണാനില്ലായിരുന്നു. അന്വേഷണത്തിൽ വീടിന് എതിർവശത്തെ പറമ്പിലെ കിണറിന് സമീപം ജോസ് ഉപയോഗിക്കുന്ന മുണ്ട് കണ്ടെത്തി. തുടർന്ന് കാലടി പൊലീസും അങ്കമാലി അഗ്നിരക്ഷാസേനയും ചേർന്ന് മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുത്തു. സംസ്കാരം പിന്നീട്. ഭാര്യ: ജാൻസി. മക്കൾ: ആൻമരിയ, ആൽബിൻ.