തൃപ്പൂണിത്തുറ: രാജീവ്‌ഗാന്ധി കൾച്ചറൽ ഫോറം തൃപ്പൂണിത്തുറയുടെ ആഭിമുഖ്യത്തിൽ രാജീവ്‌ഗാന്ധിയുടെ ജന്മദിനത്തിൽ ഗാന്ധിപുരം ജംഗ്ഷനിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം ഫോറം ചെയർമാൻ ടി.വി. ഷാജി ഉദ്ഘാടനം ചെയ്തു. കൺവീനർ സതീഷ്‌ വർമ, വൈസ് ചെയർമാൻ സന്തോഷ്‌ എം.കെ, ട്രഷറർ സുരേഷ് വി.കെ, ജോയിന്റ് കൺവീനർ വി.വി. ഷാജി, കോ ഓർഡിനേറ്റർ എസ്.ജെ. മുരളീധരൻ എന്നിവർ സംസാരിച്ചു.