ചോറ്റാനിക്കര: ബി.ജെ.പി ചോറ്റാനിക്കര മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് മുളന്തുരുത്തി പള്ളിത്താഴത്ത് കോൾ സെന്റർ തുറന്നു. ജില്ലാ വൈസ് പ്രസിഡന്റ് എൻ.എം. സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ. പ്രശാന്ത് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. സത്യൻ, മണ്ഡലം ഭാരവാഹികളായ കെ.ആർ. തിരുമേനി, കെ.കെ. വിജയൻ തുടങ്ങിയവർ സംസാരിച്ചു.