മുളന്തുരുത്തി: ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) മുളന്തുരുത്തി മേഖലാ സമ്മേളനം ഓട്ടോടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഇ. പി. സുരേഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.എൻ. കിഷോർ അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം കെ.ഐ. ജോയ്, പി.ഡി. രമേശൻ, പി.എൻ. പുരുഷോത്തമൻ, എൻ.കെ. സ്വരാജ് എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി എം.എൻ. കിഷോർ (പ്രസിഡന്റ്), കെ.വി. ബെന്നി (സെക്രട്ടറി), തമ്പി വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.