ncp
എൻ.സി.പി (എസ്) ആലുവ ബ്ലോക്ക് കൺവെൻഷൻ സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എൻ.സി.പി (എസ്) ആലുവ ബ്ലോക്ക് കൺവെൻഷൻ സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനൂബ് നൊച്ചിമ അദ്ധ്യക്ഷനായി. എൻ.വൈ.സി ദേശീയ വൈസ് പ്രസിഡന്റ് അഫ്സൽ കുഞ്ഞുമോൻ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി മുരളി പുത്തൻവേലി മുഖ്യാതിഥിയായി. എൽ.ഡി.എഫ് കൺവീനർ എം.എ. അബ്ദുൾഖാദർ, പി.ഡി. ജോൺസൺ, റെജി ഇല്ലിക്കപ്പറമ്പിൽ, സി.കെ. അസീം, ശിവരാജ് കോമ്പാറ, ഹുസൈൻ കുന്നുകര, പി.ആർ. രാജീവ്, സെബാസ്റ്റ്യൻ, അബ്ദുൾ സലാം മരോട്ടിക്കൽ എന്നിവർ സംസാരിച്ചു. മുതിർന്ന പ്രവർത്തകൻ മുഹമ്മദലി തോലക്കരയെ ആദരിച്ചു.