കൊച്ചി: ഭോപ്പാൽ ആസ്ഥാനമായി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യഭാരതിയുടെ പ്രതിനിധി മണ്ഡൽ സമ്മേളനം സെപ്തംബർ 20,21 തീയതികളിൽ എറണാകുളം എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 700ൽപ്പരം പ്രതിനിധികൾ പങ്കെടുക്കും. 20ന് രാവിലെ 10ന് ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആർ.എസ്.എസ് സഹസർകാര്യവാഹ് ഡോ. കൃഷ്ണഗോപാൽ, അയുഷ് മന്ത്രാലയം സെക്രട്ടറി രാകേഷ് കൊട്ടേച ആരോഗ്യഭാരതി ദേശിയ അദ്ധ്യക്ഷൻ ഡോ. രാകേഷ് പണ്ഡിറ്റ്, ദേശിയ സെക്രട്ടറി ഡോ. സുനിൽ ജോഷി അകോല തുടങ്ങിയവർ പങ്കെടുക്കും.