കൊച്ചി: സിവിൽ എൻജിനിയർമാരുടെ നൈപുണ്യ വികസനത്തിനും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് സിവിൽ എൻജിനിയേഴ്സ് കൗൺസിൽ (ഐ.സി.ഇ.സി) ജില്ലാഘടകം 24ന് നിലവിൽ വരുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് കലൂർ പാർക്ക് സെൻട്രൽ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കൗൺസിൽ ചെയർമാൻ പി.എസ്. ഷിനോജ് ഉദ്ഘാടനം നിർവഹിക്കും. മുൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ ഡോ.കെ.എ. അബൂബക്കർ ക്ലാസ് എടുക്കും. സംസ്ഥാന കമ്മിറ്റിയംഗം എസ്.നന്ദകുമാർ, ജില്ല ചെയർമാൻ ജിനു അലക്‌സ്, കൺവീനർ അൽത്താഫ് അഹമ്മദ്, ട്രഷറർ രഞ്ജിത്ത് പീറ്റർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.