കളമശേരി: സി.ബി.എസ്.ഇ ക്ലസ്റ്റർ 11 ഫുട്ബാൾ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. കളമശേരി രാജഗിരി പബ്ലിക് സ്കൂളിൽ ഡയറക്ടർ ഫാ. പൗലോസ് കിടങ്ങൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റൂബി ആന്റണി, കൺവീനർ ഷാജി ജോസഫ്, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ആദ്യ മത്സരം കോട്ടയം കിളിമല സേക്രട്ട് ഹാർട്ട് പബ്ലിക് സ്കൂളും കോതമംഗലം ശോഭന പബ്ലിക് സ്കൂളും തമ്മിൽ നടന്നു. 100 സ്കൂളുകളിൽ നിന്നായി 2700 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും. ഫാക്ട് എഫ്.എസ്.എ ഗ്രൗണ്ട്, ഫാക്ട് ഹൈസ്കൂൾ ഗ്രൗണ്ട്, ഉദ്യോഗമണ്ഡൽ സ്കൂൾ ഗ്രൗണ്ട് എന്നിവയാണ് മറ്റ് മത്സര സ്ഥലങ്ങൾ.