school-bus
മാണിയംകുളത്തു ടോറസ് ഇടിച്ചു തകർത്ത സ്കൂൾ ബസ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ - തേനി സംസ്ഥാനപാതയിൽ രണ്ടാർകര -കോട്ട റോഡിൽ മണിയംകുളം കവലയിൽവച്ച് സ്‌കൂൾ ബസിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് 17 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബസിൽ ഉണ്ടായിരുന്ന 12 വിദ്യാർത്ഥികൾക്കും ഇതോടൊപ്പം കൂട്ടിയിടിച്ച ക്രൂയിസ് വാഹനത്തിലുണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥികൾക്കുമാണ് പരിക്ക്.

ഇന്നലെ രാവിലെ 8.30ഓടെയാണ് അപകടം.

മൂവാറ്റുപുഴ വിമലഗിരി ഇന്റർനാഷണൽ സ്‌കൂൾ ബസിന് പിന്നിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. പൊലീസ് മേൽനടപടി സ്വീകരിച്ചു.