നെടുമ്പശേരി: ഭർത്താവ് മരിച്ചതിന്റെ പതിനൊന്നാം ദിവസം ഭാര്യയും മരിച്ചു. കരിയാട് അരീക്കൽ പരേതനായ എം. മാത്തുക്കുട്ടിയുടെ ഭാര്യ കുഞ്ഞമ്മയാണ് (88) ഇന്നലെ മരിച്ചത്. ഭർത്താവ് മാത്തുക്കുട്ടി കഴിഞ്ഞ ഒമ്പതിനാണ് മരിച്ചത്. രണ്ടുപേരും നെടുമ്പാശേരി എം.എ എച്ച്.എസിലെ റിട്ട. അദ്ധ്യാപകരാണ്.
കുഞ്ഞമ്മയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് അകപ്പറമ്പ് മോർ ശബോർ അഫ്രോത്ത് കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ.
അകപ്പറമ്പ് അരീയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജിബി, അൻസ (ഇരുവരും റിട്ട. അദ്ധ്യാപികമാർ). മരുമക്കൾ: ഡോ. ജോബി, കുരിയാക്കോസ്.