പെരുമ്പാവൂർ: കുറിച്ചിലക്കോട് ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തിയും പ്രതിഷ്ഠാ വാർഷികവും ആഘോഷിക്കും. പ്ലാംകുടി പാലം മുതൽ പുഞ്ചക്കുഴി പാലംവരെ റോഡിന്റെ ഇരുവശവും അലങ്കരിക്കും. സെപ്തംബർ 7ന് രാവിലെ 9ന് ജയന്തി വിളംബര രഥഘോഷയാത്ര നടക്കും. യൂണിയൻ കമ്മിറ്റി മെമ്പർ എ.ജി.വിജയൻ ഉദ്ഘാടനം ചെയ്യും. വനിതാസംഘം പ്രസിഡന്റ് ഡോ. സുമ്പിത സലി നയിക്കും. തോട്ടുവ മംഗല ഭാരതി ആശ്രമത്തിൽ സമാപിക്കും. വൈകിട്ട് 5.30ന് വർണ മനോഹര സാംസ്കാരിക ഘോഷയാത്ര, ഗുരുദേവ മന്ദിരത്തിൽ ഗുരുപൂജ, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. ശാഖാ പ്രസിഡന്റ് വിപിൻ കോട്ടക്കുടി സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിന്ദു കൃഷ്ണകുമാർ അദ്ധ്യക്ഷയാകും.
ശാഖാ സെക്രട്ടറി മോഹൻ കുമാർ കുറിച്ചിലക്കോട് സംസാരിക്കും. ഡോക്ടറേറ്റ് നേടിയ സുബിത സലിയെ ആദരിക്കും. കൂടാതെ കലോത്സവ വിജയികളെയും വിദ്യാഭ്യാസ അവാർഡിന് അർഹരായ കുട്ടികളെയും നെടിയറ കമ്പനികളുടെ എം.ഡി എൻ. ഭാസ്കരൻ ആദരിക്കും. ആനക്കൻ ദേവീക്ഷേത്രം ട്രസ്റ്റ് ചെയർമാൻ മനോജ് ഞാറമ്പിള്ളി സമ്മാനദാനം നിർവ്ഹിക്കും. തുടർന്ന് കലാപരിപാടികളും പ്രസാദ ഊട്ടും നടക്കും.