കോലഞ്ചേരി: മംഗലത്തുനട ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ആരംഭിച്ച മിൽമ ഷോപ്പിയുടെ ഉദ്ഘാടനം എറണാകുളം മേഖല യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻ പിള്ള നിർവഹിച്ചു. സംഘം പ്രസിഡന്റ് പി.വൈ. ഐസക് അദ്ധ്യക്ഷനായി. മുൻ എം.എൽ.എ എം.പി. വർഗീസ് ആദ്യ വില്പന നടത്തി. മഴുവന്നൂർ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി, മഴുവന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഒ. പീറ്റർ, കർഷക വിപണി പ്രസിഡന്റ് എ.കെ. ഐസക്, വി.എം. ജോർജ്, ജയിൻ മാത്യു, ജെയിംസ് പാറക്കാട്ടിൽ, സുജാത ശശി, എം.ജി. അഞ്ജലി, ജോസ് മരട്ടിക്കാട്ട് എന്നിവർ സംസാരിച്ചു. മിൽമയുടെ നൂറ്റമ്പതോളം ഉത്പന്നങ്ങളാണ് വില്പനയ്ക്ക് തയ്യാറായിട്ടുള്ളത്.