പെരുമ്പാവൂർ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ അസോസിയേഷൻ ഒഫ് കേരളയുടെ പതിനൊന്നാമത് പെരുമ്പാവൂർ മേഖല വാർഷികവും കുടുംബ സംഗമവും എൽദോസ് കുന്നപ്പിള്ളി. എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് ദാനം മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ നിർവഹിച്ചു. കെ.എ. വേണുഗോപാൽ, ടി.എം.സക്കീർ ഹുസൈൻ, കെ.കെ. സത്താർ, എം.വി. വേണു തുടങ്ങിയവർ സംസാരിച്ചു.