cp-thariyan
നെടുമ്പാശേരി മേഖല മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച മെഗാ ഗൃഹോപകരണ വായ്പാമേള പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി മേഖലാ മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘം പരിധിയിലെ സഹകാരികളായ വ്യാപാരികൾക്കായി ഓണം ഗൃഹോപകരണ വായ്പാമേള ആരംഭിച്ചു. ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീനുകൾ, കമ്പ്യൂട്ടർ തുടങ്ങിയവ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപ വീതമാണ് നൽകുന്നത്.
വായ്പാമേള സംഘം പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, കെ.ജെ. പോൾസൺ, പി.കെ. എസ്‌തോസ്, എം.എസ്. ശിവദാസ്, ടി.എസ്. മുരളി, കെ.കെ. ബോബി, ആനി റപ്പായി, മോളി മാത്തുക്കുട്ടി, ആർ. സരിത തുടങ്ങിയവർ പ്രസംഗിച്ചു.