കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ വരിക്കോലി കുഴിക്കാട് റോഡിൽ തണ്ണാംകുഴി കവലയ്ക്ക് സമീപം കാന നിർമ്മാണം നടക്കുന്നതിനാൽ നാളെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടയും. യാത്രക്കാർ അന്നേ ദിവസം മറ്റു വഴികൾ ഉപയോഗിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.