rotary
റോട്ടറി കൊച്ചിൻ മിഡ്ടൗൺ സെന്റ് തെരേസാസ് കോളേജ് എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് നടത്തിയ സെമിനാർ പ്രിൻസിപ്പൽ ഡോ. അനു ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: റോട്ടറി കൊച്ചിൻ മിഡ്ടൗണിന്റെ നേതൃത്വത്തിൽ സെന്റ് തെരേസാസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് ജീവൻരക്ഷാ സെമിനാർ നടത്തി. പ്രിൻസിപ്പൽ ഡോ. അനു ജോസഫ് ഉദ്ഘാടനം ചെയ്തു. റോട്ടറി കൊച്ചിൻ മിഡ് ടൗൺ പ്രസിഡന്റ് അഡ്വ. പി. ഗോപകുമാർ അദ്ധ്യക്ഷനായി.

സെക്രട്ടറി ഡോ. ബൈജു കുണ്ടിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. എലിസബത്ത് എബ്രഹാം, ഡോ. അന്നു രാജു, പ്രൊഫ.ബി.ആർ. അജിത്ത്, മാമൻ ജേക്കബ്, ലത ഗോപകുമാർ, ഡോ. നിഷാന്ത് മേനോൻ, ഡോ. ലിനോ തോമസ്, കെ.ജി. കീർത്തി തുടങ്ങിയവർ സംസാരിച്ചു.