മൂവാറ്റുപുഴ: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ഏനാനല്ലൂർ തോട്ടഞ്ചേരി പുൽപ്പാറക്കുടിയിൽ വീട്ടിൽ അനന്തു ചന്ദ്രനെയാണ് (31) കല്ലൂർക്കാട് പൊലീസ് അറസ്റ്റുചെയ്തത്. 19ന് ആണ് സംഭവം. മദ്യപാനശീലവും മറ്റും ചോദ്യംചെയ്തതാണ് അക്രമത്തിന് കാരണം. ചുറ്റിക കൊണ്ട് ഭാര്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.

ഇൻസ്പെക്ടർ കെ. ഉണ്ണിക്കൃഷ്ണൻ എസ്.ഐമാരായ വി.എ. അസീസ്, അബ്ദുൾ റഹ്മാൻ, എ.എസ്.ഐ ജിമ്മോൻ ജോർജ്, സി.പി.ഒമാരായ സനൽ വി.കുമാർ, അഫ്സൽ കോയ, റോബിൻ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.