cial
20 കോടി രൂപ ചെലവിൽ നിർമ്മിച്ച കൊച്ചി വിമാനത്താവളത്തിലെ ആരോഗ്യ നിരീക്ഷണ വിഭാഗമായ എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷന്റെ (എ.എച്ച്.ഒ) പുതിയ മന്ദിരം

നെടുമ്പാശേരി: 20 കോടി രൂപ ചെലവിൽ നിർമ്മിച്ച കൊച്ചി വിമാനത്താവളത്തിലെ ആരോഗ്യ നിരീക്ഷണ വിഭാഗമായ എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷന്റെ (എ.എച്ച്.ഒ) പുതിയ മന്ദിരം 23ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുതിയ കാർഗോ മന്ദിരത്തോട് ചേർന്ന് പൊതുജനങ്ങൾക്കു കൂടി എളുപ്പം എത്താവുന്നിടത്താണ് പുതിയ കെട്ടിടം.
വിദേശത്തു നിന്നെത്തുന്ന യാത്രക്കാരുടെ നിരീക്ഷണമാണ് എ.എച്ച്.ഒയുടെ പ്രധാന ലക്ഷ്യം.

പകർച്ചവ്യാധികളുമായി എത്തുന്നവരെ രോഗം മാറുന്നതു വരെയോ ക്വാറന്റൈൻ കാലം വരെയോ ഐസൊലേഷനിൽ പാർപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ പുതിയ കെട്ടിടത്തിലുണ്ട്. രണ്ട് വി.ഐ.പി യൂണിറ്റുകൾ ഉൾപ്പെടെ ഏഴ് നെഗറ്റീവ് പ്രഷർ ക്വാറന്റൈൻ യൂണിറ്റുകളുണ്ട്.