മൂവാറ്റുപുഴ: നിർമല കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെയും പാലക്കുഴ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മാജിക്‌സ് എൻ.ജി.ഒ യുമായി സഹകരിച്ച് പാലക്കുഴ ഗവ. മോഡൽ ഹൈസ്‌കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 23ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ക്യാമ്പ്. ജനറൽ മെഡിസിൻ, ദന്ത, നേത്ര പരിശോധനയും അർഹരായവർക്ക് സൗജന്യ നേത്ര ശസ്ത്രക്രിയയും കണ്ണട വിതരണവും മരുന്ന് വിതരണവും നടക്കും.