ആലുവ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മുപ്പത്തടം സന്ദീപിനി ബാലഗോകുലം സ്വാഗതസംഘം ഓഫീസ് മുപ്പത്തടം കവലയിൽ എഴുത്തുകാരൻ ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്തു. ആഘോഷ പ്രമുഖ് ആർ. അനിൽകുമാർ, നിധി പ്രമുഖ് കെ.ബി. സജീവ്കുമാർ, സി. ഉണ്ണിക്കൃഷ്ണൻ, മായ, സദാശിവൻ പിള്ള, വി.പി. സുരേന്ദ്രൻ, ഹവീഷ് പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.