ആലുവ: ആലുവ അർബൻ സഹകരണ ബാങ്ക് 98-ാം വാർഷികം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ് അദ്ധ്യക്ഷനായി. മുൻ ബാങ്ക് ചെയർമാൻമാരുടെ ഫോട്ടോ അനാച്ഛാദനവും എം.എൽ.എ നിർവഹിച്ചു.
മികച്ച വിജയം കൈവരിച്ച കുട്ടികളെ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ആദരിച്ചു. ക്യൂ.ആർ സൗണ്ട് ബോക്‌സിന്റെ ലോഞ്ചിംഗ് ബാങ്ക് ചെയർമാൻ ബി.എ. അബ്ദുൽ മുത്തലിബ് നിർവ്വഹിച്ചു. വൈസ് ചെയർമാൻ ജോസി പി. ആൻഡ്രൂസ്, മാനേജിംഗ് ഡയറക്ടർ ഷെല്ലി ജോസഫ്, ജനറൽ മാനേജർ കെ.ആർ. റബീന, ഡയറക്ടർമാരായ ടി.എച്ച്. റഷീദ്, യൂസഫ് സിദ്ദിഖ്, എ.ആർ. അമൽരാജ്, സി.യു. സൂസഫ്, കെ.എം. ജാഫർ, എം.എ. ഹാരിസ്, ഇ.എം. അബ്ദുൽസലാം, പി.കെ. രമേശ്, ലൈസ സെബാസ്റ്റിയൻ, ഇ.ആർ. ബിന്ദു, പി.പി. ഉമാദേവി എന്നവർ പ്രസംഗിച്ചു.