പെരുമ്പാവൂർ: മുടിക്കൽ മൂക്കടവീട്ടിൽ എം.എസ് കുഞ്ഞുമുഹമ്മാദ് ഹാജി (69, കാഞ്ഞിരക്കാട് എവറസ്റ്റ് ടിംബേഴ്‌സ് ഉടമ ) നിര്യാതനായി. സോമിൽ ഓണേഴ്‌സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (സോപ്മ) മുൻ പ്രസിഡന്റ്, പെരുമ്പാവൂർ മർച്ചന്റ്‌സ് അസോസിയേഷൻ മുൻ എക്‌സിക്യുട്ടീവ് കിമ്മറ്റി അംഗം, കുന്നത്തുനാട് മഹൽ അസോസിയേഷൻ ജനറൽ സെക്രട്ടറി, പെരുമ്പാവൂർ ടൗൺ ജുമാ മസ്ജിദ് ട്രഷറർ, പെരുമ്പാവൂർ ഫ്രൈഡേ ക്ലബ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കബറടക്കം ഇന്ന് രാവിലെ 10ന് കാഞ്ഞിരക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: മൂവാറ്റുപുഴ ചെട്ടു കുടിയിൽ കുടുംബാംഗമായ സഹിത, മക്കൾ: ഷജീബ്, ശിഹാബ് സഫ്‌ന , മരുമക്കൾ: സമിയ , ഫമിത, ജിക്കു ജമാൽ