മൂവാറ്റുപുഴ: മൂവാറ്റുപുഴ അജുഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടെ സഹായത്തോടെ പ്രൊഫ. എം.കെ . സാനുമാഷ് അനുസ്മരണം സംഘടിപ്പിക്കും. നാളെ ഉച്ചയ്ക്ക് 3.30ന് മൂവാറ്റുപുഴ എസ്.എൻ ബി.എഡ് കോളേജ് ആഡിറ്റോറിയത്തിൽ അനുസ്മരണയോഡത്തിൽ മുൻ എം.പി. ഡോ. സെബാസ്റ്റ്യൻ പോൾ അനുസ്മരണ പ്രഭാഷണം നടത്തും. കുമാരനാശാൻ പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷത വഹിക്കും. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.അനീഷ് എം.മാത്യു, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രമോദ് തമ്പാൻ, ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് എന്നിവർ സംസാരിക്കും.