കളമശേരി: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിലെ സോഷ്യൽവർക്ക്‌ വിഭാഗത്തിന്റെയും നാഷണൽ അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് ഇൻ ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫഷനുകൾ ആക്ട് 2021 ഉം മെഡിക്കൽ സോഷ്യൽ വർക്കിനുള്ള സാദ്ധ്യതകളും എന്ന വിഷയത്തിൽ ഓൺലൈൻ പാനൽ ചർച്ചനടത്തി. സെക്രട്ടറി രാഗവേന്ദ്രകുമാർ റായ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ. ജൂവ്വ ശ്രീലത, ഡോ. സുനിത ജാഥവ് എന്നിവർ സെഷൻ നയിച്ചു. ഡോ. കെ.ആർ. അനീഷ്‌, ഡോ. കിരൺ തമ്പി, പ്രൊഫ. സഞ്ജയ് ഭട്ട്, പ്രൊഫ. അനൂപ്കുമാർ ഭരയ്യ എന്നിവർ സംസാരിച്ചു.