അങ്കമാലി: 2025-26 വർഷത്തെ പദ്ധതി അവതാളത്തിലാക്കിയ കോൺഗ്രസ് ഭരണ സമിതിയുടെ നിഷ്ക്രിയത്തിനും കെടുകാര്യസ്ഥതക്കും എതിരെ മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ എൽ.ഡി.എഫ് അംഗങ്ങൾ കുത്തിയിരുപ്പ് സമരം നടത്തി. പാർലിമെന്ററി പാർട്ടി സെക്രട്ടറി പി.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. പി.എസ് ബാബു, സി.എ. രാഘവൻ ജോഫിന ഷാന്റോ, സിജി ജിജു തുടങ്ങിയവർ പ്രസംഗിച്ചു