പറവൂർ: വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മണ്ണംതുരുത്ത് എ.കെ.ജി തീരദേശ റോഡിന്റെ നിലവാരം ഉയർത്തുവാൻ 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ ഫണ്ടാണ് ഉപയോഗിക്കുന്നത്. മുനമ്പം ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിനാണ് നിർമ്മാണച്ചുമതല. സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾക്ക് ശേഷം നിർമ്മാണം ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.