പറവൂർ: പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിത്തൈ മാനുള്ളിൽ ആന്റണിക്കും കുടുംബത്തിനും നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. യു.കെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്ടർ പീറ്റർബറോ യൂണിറ്റിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് വീട് നിർമ്മാണം. ഐ.ഒ.സി യു.കെ. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, ഫിൽസൻ മാത്യൂസ്, ഫ്രാൻസിസ് വലിയപറമ്പിൽ, അനിൽ ഏലിയാസ്, ടി.എ. നവാസ്, മധുലാൽ കട്ടത്തുരുത്ത്, രമേഷ് ഡി.കുറുപ്പ്, ജയിംസ് കുന്നപ്പിള്ളി, മിനി വർഗീസ് എന്നിവർ പങ്കെടുത്തു.