പറവൂർ: പറവൂർ റോട്ടറി ക്ളബും ഇന്നർവീൽ ക്ളബും ചേർന്ന് നന്ത്യാട്ടുകുന്നം ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിന് മേൽക്കൂര നിർമ്മിച്ച് നൽകി. റോട്ടറി ക്ളബ് പ്രസിഡന്റ് വർഗീസ് കുനിയന്തോടത്ത്, ഇന്നർവീൽ ക്ളബ് പ്രസിഡന്റ് ഷേർളി മാത്യു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിന്ദു ഗിരീഷ് അദ്ധ്യക്ഷയായി. ഹെഡ്മിസ്ട്രസ് ജാക്വിലിൻ ജെ. കൊറയ, പി.ടി.എ പ്രസിഡന്റ് സി.പി. ജയകൃഷ്ണൻ, ഇന്നർവീൽ സെക്രട്ടറി ഭദ്രാ കൃഷ്ണൻ, റോട്ടറി ക്ളബ് സെക്രട്ടറി കെ.എസ്. വിനോഷ് എന്നിവർ സംസാരിച്ചു.