അങ്കമാലി : വിപഞ്ചിക സാഹിത്യവേദിയുടെ ആഗസ്റ്റ് മാസത്തെ പരിപാടി 24 ന് ഞായറാഴ്ച്ച ബാങ്ക് ജംഗ്ഷനിലെ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപമുള്ള ജീവധാരാ ഹാളിൽ നടക്കും. എം.കെ സാനു മാസ്റ്റർ അനുസ്മരണവും പാവങ്ങളുടെ പുനർവായനയും നോവലിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ ചർച്ചയും നടക്കും. പി.ബി.ജിജീഷ് അനുസ്മരണ പ്രഭാഷണം നടത്തും. സുരേഷ് കീഴില്ലം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഡോ. സുരേഷ് മുക്കന്നൂർ മുഖ്യപ്രഭാഷണം നടത്തും. വിപഞ്ചിക പ്രസിഡന്റ് സതീഷ് മാമ്പ്ര, ഇ.ടി. രാജൻ, എ.സെബാസ്റ്റ്യൻ, ജോംജി ജോസ്, ക്രിസ്റ്റഫർ കോട്ടയ്ക്കൽ, ടി.കെ. മഹേന്ദ്രൻ എന്നിവർ സംസാരിക്കും