sas-kari-kavedi

അങ്കമാലി: മഞ്ഞപ്ര സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ എ.പി.വർഗീസ് സ്മാരക ഹാളിൽ വച്ച് 'ഇന്ത്യൻ ദേശീയത'സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി ഉദ്ഘാടനം ചെയ്തു. മലയാള ഐക്യവേദി ജില്ലാ സെക്രട്ടറി എസ്.സുരേഷ് ബാബു ദേശീയതയും ദേശസ്നേഹവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സാംസ്‌കാരികവേദി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയലക്ഷ്മി ചന്ദ്രൻ, ജോംജി, ടി.എസ്.ചന്ദ്രൻ, പ്രൊഫ. ഡോ.പി.ഇന്ദു, ടി.പി.തോമസ്, ശ്രീനി ശ്രീകാലം, നോബി കുഞ്ഞപ്പൻ, ടി.പി.കുര്യാക്കോസ്, പി.എ.ദേവസി, വി.വി.കുമാരൻ, ബാബു വിതയത്തിൽ, വർഗീസ് പുന്നക്കൽ എന്നിവർ പ്രസംഗിച്ചു.