ഉദയംപേരൂർ: സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ നേത്യത്വത്തിൽ കൊച്ചുപള്ളി സെന്റ് സെബാസ്റ്റ്യൻസ് പബ്ലിക് സ്കൂളിൽ 24ന് രാവിലെ 9 മുതൽ 12 വരെ അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയുടെ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന ബി.പി.എൽ, എ.പി.എൽ വിഭാഗത്തിലുള്ളവർക്ക് തിമിര ശസ്ത്രക്രിയ ആവശ്യമായി വന്നാൽ എൽ.എഫ്. ഹോസ്പിറ്റലിൽ വച്ച് സൗജന്യമായി ചെയ്യും. അന്വേഷണങ്ങൾക്കും രജിസ്ട്രേഷനും. ഫോൺ: 9656731008.