ആലുവ: യു.സി കോളേജിൽ നടന്ന സി.എ.കെ ചെസ്മി സേവന ഇന്റർനാഷണൽ ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റിൽ പശ്ചിമബംഗാൾ താരം ഷിബാൻതക് സാഹ ചാമ്പ്യനായി. കേരളത്തിന്റെ നീലേഷ് മനൂബ്, നെവിൻ ജോജോ, എൻ. മുഹമ്മദ് തൗഫീഖ്, തമിഴ്‌നാടിന്റെ സാം സുദർശൻ എന്നിവർ രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. 1500ൽ താഴെ ഫിഡെ റേറ്റിംഗ് ഉള്ളവരിൽ കേരളത്തിന്റെ യെൽന ഇസിൻ, അൻ റേറ്റഡിൽ അദ്വൈത് സജീവ് എന്നിവരും ചാമ്പ്യൻമാരായി. സമ്മാനദാനം ഡോ. എം. ബിന്ദു ഉദ്ഘാടനം ചെയ്തു. സേവന സെക്രട്ടറി അഡ്വ. ഒ.കെ. ഷംസുദീൻ അദ്ധ്യക്ഷനായി.