ആലുവ: ആലുവ പൊലീസ് സ്‌റ്റേഷനിൽ നൽകിയ ഗൂഗിൾ പേ തട്ടിപ്പ് കേസ് ഒതുക്കിയെന്ന പരാതിയിന്മേൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ അഡീഷണൽ ജില്ലാ പൊലീസ് സൂപ്രണ്ട് എം. കൃഷ്ണനെ ചുമതലപ്പെടുത്തി. കഴിഞ്ഞ ഏഴിനാണ് ടാസ് റോഡിലെ പച്ചക്കറിക്കടയിലെത്തിയ അഞ്ചംഗ സംഘം ഗൂഗിൾ പേ തട്ടിപ്പ് നടത്തിയത്. പ്രതികളുടെ സി.സി ടി.വി ദൃശ്യങ്ങൾ സഹിതം നൽകിയിട്ടും കേസെടുക്കാതെ പരാതി അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതിരെ കട നടത്തിപ്പുകാരനായ പി.കെ. ശിവനാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.